• District Secretary

    B.Satheesh Chandran  ,District Secretary

    B.Satheesh Chandran

  • Office Secretary

    K.N.Sait , Office Secretary

    Sait Sir

SSLC 2015 പരീക്ഷാഫലം

SSLC 2015 പരീക്ഷാഫലം ഏപ്രില്‍ 20 ന് വൈകിട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കും..  ചുവടെ കൊടുത്തിട്ടുള്ള ലിങ്കുകൾ വഴി റിസള്‍ട്ട് തത്സമയം അറിയാം.

SSLC Result Link 1   SSLC Result Link 2    SSLC Result Link 3   SSLC Result Link 4

SSLC 2015 പരീക്ഷാഫലം നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കാൻ ചുവടെ കൊടുത്തിട്ടുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യുക
REGISTER HERE

 

അടിസ്ഥാന ശമ്പളം 22360/- രൂപ വരെയുള്ള ജീവനക്കാർക്ക് 2015 ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്നും ലോണ്‍,അഡ്വാന്‍സ് എന്നിവ പിടിക്കേണ്ടതില്ലെന്ന് ധനകാര്യവകുപ്പ്  ഉത്തരവിറക്കി. 

CLICK HERE OR GOVT. ORDER

General Education- Online Transfer of Teachers and HMs for 2015 – 16


പൊതു വിദ്യാഭ്യാസ വകുപ്പ് 2015 – 16 അധ്യയന വർഷത്തേക്ക് അധ്യാപകരുടെ സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. 23.03.2015 മുതൽ അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാം 31.03.2015 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. സർക്കുലറിന് ഇവിടെ ക്ലിക് ചെയ്യുക.  Online Transfer WEBSITE


ശമ്പള പരിഷ്കരണ കമ്മീഷനുമായി 2015 മാർച്ച് 3 ന് കെ എസ് ടി എ നേതാക്കളായ സഖാക്കൾ കെ.എൻ.സുകുമാരൻ ,കെ.സി.ഹരികൃഷ്ണൻ, ടി.എസ്.എൻ.ഇളയത്, കെ.പി.സന്തോഷ്കുമാർ, ടി.വി.മദനമോഹൻ എന്നിവർ ചര്‍ച്ച നടത്തി.ചര്‍ച്ചയില്‍ സംഘടന മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ ചുവടെ ലിങ്കിൽ ലഭ്യമാണ്.
REPORT

പ്രൈമറി അധ്യാപകരുടെ ഫൈനല്‍ സീനിയോറിറ്റി ലിസ്റ്റ്

കൊല്ലം ജില്ലയിലെ പ്രൈമറി പ്രഥമാധ്യാപക പ്രമോഷന് വേണ്ടിയുള്ള , പ്രൈമറി അധ്യാപകരുടെ ഫൈനല്‍ സീനിയോറിറ്റി ലിസ്റ്റ് (31.12.1993 വരെ) പ്രസിദ്ധീകരിച്ചു. Click Here for List

2014 – 15 ലെ ന്യുനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌ തുക വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്‌ . കൂടുതല്‍ വിവരങ്ങള്‍ക്കുള്ള സര്‍ക്കുലറിനു ഇവിടെ ക്ലിക്ക് ചെയ്യുക

Annual Evaluation – STD VIII & IX – Time Revised

8,9 ക്ലാസ്സുകളിലെ വാർഷിക മൂല്യനിർണ്ണയത്തിന്റെ 24.03.2015 മുതലുള്ള പരീക്ഷകളുടെ സമയക്രമത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ മാറ്റം വരുത്തി. DPI Press Note

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മധ്യവേനൽ അവധി 31.03.2015 ന് ആരംഭിക്കും . School closing date on 30.3.2015-DPI Letter dated 19-03-2015

തസ്തിക കുറവ് – പ്രൈമറി അധ്യാപക സ്ഥലംമാറ്റം

തസ്തിക നഷ്ടപ്പെട്ട പ്രൈമറി അധ്യാപകരുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചു.

Transfer Order Page 1 Transfer Order Page 2

USS സ്കോളര്‍ഷിപ്പ്‌ മോഡല്‍ പരീക്ഷ

കേരളാ സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (KSTA) നിറവ് സമഗ്ര  വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സബ് ജില്ലാ തലത്തില്‍ നടത്തിയ USS സ്കോളര്‍ഷിപ്പ്‌ മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തര സൂചകങ്ങളും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ലഭ്യമാണ്.     USS Question PART I   USS Question PART II  Answer Key

എസ്.എസ്.എല്‍.സി./ ടി.എച്ച്.എസ്.എല്‍.സി. പരീക്ഷാര്‍ത്ഥികളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവരുടെ വിവരങ്ങള്‍ അതത് സ്‌കൂളുകളില്‍നിന്ന് www.pareekshabhavan.in വഴി ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം 
SSLC / THSSLC Grace Mark Circular

LSS / USS പരീക്ഷാ തീയതി മാറ്റം

LSS / USS സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ 2015 മാര്‍ച്ച് 28 ലേക്ക് മാറ്റിയതിനാല്‍,ഫെബ്രുവരി 9, 10 തീയതികളില്‍ പരീക്ഷാര്‍ത്ഥികളെ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്. പല സ്കൂളുകളും പരീക്ഷാര്‍ത്ഥികളെ രജിസ്റ്റര്‍ ചെയ്യാന്‍ വീണ്ടും അവസരം തേടിയിരുന്നു. അത്തരം സ്കൂളുകള്‍ Sign In ചെയ്യുന്നതിന് പാസ്‌വേഡ് മറന്നുപോയി എന്ന തടസ്സം ഇല്ല എന്ന് ഫെബ്രുവരി 9 ന് മുമ്പു തന്നെ ഉറപ്പാക്കി അനുവദിച്ച ദിവസങ്ങളില്‍ പുതിയ പരീക്ഷാര്‍ത്ഥികളെ ഒൗദ്യോഗികമായിത്തന്നെ സ്കൂളില്‍നിന്നും രജിസ്റ്റര്‍ ചെയ്ത് ഫെബ്രുവരി 10 -ാം തീയതി 5.00 pm നു മുമ്പ് അന്തിമമാക്കേണ്ടതാണ്
നിലവിലുള്ള കുട്ടികളുടെ വിവരങ്ങള്‍ എഡിറ്റ് / ഡിലീറ്റ് ചെയ്യാന്‍ അനുവാദമുണ്ടാവുകയില്ല.അതുകൊണ്ട് നിലവിലുള്ള പരീക്ഷാര്‍ത്ഥികളുടെ അന്തിമമാക്കിയ അവസ്ഥ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കണ്‍ട്രോള്‍ പാനല്‍ സൗകര്യം ഉപയോഗിച്ച് മാറ്റി നല്‍കരുത്. 
Medium, First Language ഇവയില്‍ നിലവിലുള്ള പരീക്ഷാര്‍ത്ഥികളുടേത് മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ മാറ്റം ആവശ്യമുള്ള കുട്ടിയുടെ,
പരീക്ഷ ഏത് (LSSE/USSE)
സ്കൂള്‍കോഡ് ഏത് ? 
അഡ്‌മിഷന്‍ നമ്പര്‍ ഏത് ? 
എന്നീ വിവരങ്ങളും മാറ്റം എങ്ങനെ ആയിരിക്കണം എന്ന വിവരവും പട്ടികയായി രേഖപ്പെടുത്തി ഒരു ഉപജില്ലയില്‍ നിന്നും ഒരു ഫയല്‍ മാത്രം എന്ന വിധത്തില്‍ ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍മാര്‍  ഈമെയില്‍ ആയി പരീക്ഷാഭവനില്‍ അറിയിക്കുക. ഇത് ഫെബ്രുവരി 10 -ാം തീയതി 5.00 pm നു മുമ്പ്നല്‍കണം. ഇക്കാര്യത്തില്‍ സ്കൂളുകളുടെ അപേക്ഷ നേരിട്ട് സ്വീകരിക്കുകയില്ല. 
ഫെബ്രുവരി 10 -ാം തീയതിയിലെ വിവരം അനുസരിച്ച് പുതിയ ക്വസ്റ്റ്യന്‍ പേപ്പര്‍ സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിനാല്‍, ചോദ്യപേപ്പറുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ഫെബ്രുവരി 3 ന് ഈമെയിലില്‍ നിര്‍ദ്ദേശിച്ചിരുന്നത് ബാധകമല്ല.
നിലവിലുള്ള പരീക്ഷാര്‍ത്ഥികളുടെ അന്തിമമാക്കിയ അവസ്ഥ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കണ്‍ട്രോള്‍ പാനല്‍ സൗകര്യം ഉപയോഗിച്ച് മാറ്റി നല്‍കി സ്കൂളുകളെക്കൊണ്ട് തിരുത്തലുകള്‍ നടപ്പാക്കിയാല്‍ സ്കൂളുകളുടെ അശ്രദ്ധമൂലം ഉണ്ടാകുന്ന കുഴപ്പങ്ങള്‍ക്ക് പരീക്ഷാഭവന്‍ ഉത്തരവാദിയായിരിക്കുകയില്ല എന്ന് അറിയിക്കുന്നു.
Community, CWSN Status ഇവയില്‍ നിലവിലുള്ള പരീക്ഷാര്‍ത്ഥികളുടേത് മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ ഫെബ്രുവരി 10 നു ശേഷം  28 നു മുന്‍പ് മുകളില്‍ പറഞ്ഞ അതേ രീതിയില്‍ ഈമെയില്‍ ആയി അറിയിക്കുക. 
പുതിയ രജിസ്ട്രേഷനുകള്‍കൂടി വരുമ്പോള്‍ സെന്ററുകള്‍ സംബന്ധിച്ച് എന്തെങ്കിലും മാറ്റം ആവശ്യമുണ്ടെങ്കില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അവ ഫെബ്രുവരി 11 -ാം തീയതി 1.00 pm ന് മുമ്പ്നടത്തണം. ഫെബ്രുവരി 11 -ാം തീയതി 2.00 pm ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കണ്‍ട്രോള്‍ പാനല്‍ സൗകര്യം പരിമിതപ്പെടുത്തുന്നതായിരിക്കും. ഫെബ്രുവരി 11 -ാം തീയതി 1.00 pm ന് ശേഷം പുതിയ ക്വസ്റ്റ്യന്‍ പേപ്പര്‍ സ്റ്റേറ്റ്മെന്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  

Follow

Get every new post delivered to your Inbox.

Join 25 other followers